കോറലാട് റോഡ് തകര്‍ന്നു: പൊടി ശല്യത്തില്‍ വലഞ്ഞ് ജനം. 

Kannadiparamba online news



മയ്യില്‍:  വര്‍ഷങ്ങളായി തകര്‍ന്ന കിടക്കുന്ന റോഡ് മഴക്കാലത്തും  വേനല്‍ക്കാലത്തും ഒരു പോലെ  ദുരിതമായി കോറളാട് ഗ്രാമം.  പൊറോളം- ചട്ടുകപ്പാറ റോഡിലെ കോറളാട് ഭാഗത്താണ് രൂക്ഷമായ പൊടിശല്യം മൂലം  ജനം പൊറുതി മുട്ടുന്നത്.  മഴക്കാലത്ത് ഇവിടെ വെള്ളം കെട്ടി നില്‍ക്കുന്നത് കാരണം  വര്‍ഷങ്ങളായി ഇവിടെ യാത്രാക്‌ളേശം മൂലം  ഗതാഗത യോഗ്യമാകാറില്ല.   വര്‍ഷങ്ങളായി റോഡിന്റെ അറ്റ കുറ്റ പ്രവൃത്തി നടക്കാത്തതിനാല്‍  നാട്ടുകാര്‍  കടുത്ത പ്രതിഷേധത്തിലാണ്. ഇവിടെയുള്ള വീടുകളില്‍ പൊടി ശല്യം മൂലം  താമസിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ്.  രണ്ട് ബസ്സുകളും ഈ റൂട്ടിലോടുന്നുണ്ട്. റോഡ് പൊട്ടി പൊളിഞ്ഞതോടെ ട്രിപ്പുകള്‍  നിര്‍ത്തലാക്കുമെന്നാണ് ബസ് തൊഴിലാളികള്‍ പറയുന്നത്.

 റോഡ് നന്നാക്കണം


 നിരവധി  സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഉള്ള ചട്ടുകപ്പാറയിലെത്താനുള്ള ഏക റോഡാമ് തകര്‍ന്നു കിടക്കുന്നത്. റോഡ് തകര്‍ന്നതോടെ ഓട്ടോറിക്ഷയുള്‍പ്പെടെയുള്ള വാഹന ഗതാഗതം ഈ റൂട്ടില്‍ ഇല്ലാതായിട്ടുണ്ട്. അടിയന്തിരമായി റോഢ് ഗതാഗത യോഗ്യമാക്കണം.
മുത്തലിബ്, നാട്ടുകാരന്‍, കോറളാട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!