കണ്ണൂർ നഗരത്തിൽ രണ്ട് ഗാർബേജ് ബാഗുകളായി തുണി ഉൾപ്പെടെയുളള മാലിന്യങ്ങൾ തള്ളിയ വ്യക്തിയെ കൊണ്ട് തന്നെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തിരിച്ചെടുപ്പിച്ചു. മാലിന്യത്തിൽ നിന്ന് കണ്ടെത്തിയ തെളിവുകളിൽ നിന്ന് തിരിച്ചറിഞ്ഞ പള്ളിക്കുന്ന് സ്വദേശി എൻ.പി ശ്രീകുമാറിന് അയ്യായിരം രൂപ പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ കണ്ണൂർ നഗരസഭാ കോർപ്പറേഷന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നിർദ്ദേശം നൽകി. ഇ.പി സുധീഷിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

