പുതിയതെരു: ഫാസിസ്റ്റ് ഗവൺമെന്റുകളുടെ തെറ്റായ രീതികളെ എതിർത്ത് തോൽപ്പിക്കാൻ ചരിത്ര അവഗാഹമുള്ള യുവതക്ക് മാത്രമേ സാധ്യമാകുവെന്ന് സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി സികെ മുഹമ്മദലി.
മാധ്യമങ്ങളെ കോർപറേറ്റ് കുത്തകകളെ മുൻനിർത്തി മാധ്യമങ്ങളെ സ്വാധീനിച്ച് നടത്തുന്ന ചരിത്ര ബോധ്യമില്ലാത്ത കള്ളത്തരങ്ങളെ നവ സമൂഹ മാധ്യമങ്ങൾ മുഖേന പ്രചരിപ്പിച്ച് തമ്മിൽ തല്ലിക്കുന്ന സങ്കപരിവാര അജണ്ടകളെ തിരുത്താൻ നല്ല ചരിത്ര അവഗാഹമുള്ള യുവത്വം കടന്ന് വരുന്നുവെന്നത് ആശ്വാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..
അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ് അഴീക്കോട് മണ്ഡലം കെഎംസിസിയുടെ സഹകരണത്തോടെ നടത്തിയ ഇസ്സത്ത് ക്യാമ്പ് സി കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികെ മുഹമ്മദലിയുടെ അധ്യക്ഷതയിൽ വിവിധ സെഷനുകളിൽ എൻകെ അഫ്സൽ റഹ്മാൻ, നസീർ നെല്ലൂർ , കെ കെ ഷിനാജ് , ബി കെ അഹമ്മദ് , സലാം പോയ്നാട്,പിവി അബ്ദുല്ല മാസ്റ്റർ, സി പി റഷീദ് , കെവി ഹാരിസ്,പ്രസംഗിച്ചു അഷ്ക്കർ കണ്ണാടിപ്പറമ്പ് സ്വാഗതവും അജമൽ മാങ്കടവ് നന്ദിയും പറഞ്ഞു.
സമാപന സംഗമം കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. അസ്നാഫ് കാട്ടാമ്പള്ളി, നൗഫീർ ചാലാട്, മുഹമ്മദലി ആറാം പീടിക, വാസിൽ ടിപി , സിദ്ദിഖ് കുന്നുംകെ, , പി പി സുബൈർ, ബഷീർ അഹമ്മദ്, കെടി ഹാഷിം, അസ്ഹർ പാപ്പിനിശ്ശേരി, റംസീന റൗഫ്, സൽമാൻ പുഴാതി, ഹക്കീം കുന്നുംകെ, പ്രസംഗിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

