തളിപ്പറമ്പ്.ഇൻഫോസിസിൽ ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം വാങ്ങി വഞ്ചിച്ച4 പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. പശ്ചിമ ബംഗാൾ ഹൗറഡോബ്ജയർ
പ്രസോന സ്വദേശി അർ ണബ് സാഹ (28)യുടെ പരാതിയിലാണ് ബേങ്ക് അക്കൗണ്ട് ഉടമകളായസോനു, മഹേഷ് ബാന, സുന്ദർ, പ്രവേൽ എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന്ന് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ആന്തൂർ ധർമ്മശാലയിലെ നിഫ്റ്റ് കോളേജിൽ വിദ്യാർത്ഥിയായിക്കെ പരാതിക്കാരൻ 2023 മെയ് മാസം 12 മുതൽ 17 വരെയുള്ള കാലയളവിൽ റിക്രൂട്ടിംഗ് ഏജൻ്റ് എന്ന വ്യാജേന ഫോണിലെവാട്സ്ആപ്പിൽ ജോലി വാഗ്ദാനം നൽകി ഓൺലൈൻലിങ്ക്അയച്ചുകൊടുക്കുകയും ജോലി ആവശ്യാർത്ഥംപിന്നീട് പ്രതികളുടെ അക്കൗണ്ടുകളിൽ 3,20,070 രൂപ അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് ജോലിയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

