കണ്ണാടിപ്പറമ്പ്: പ്രവാസിലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൗൺസിൽ മീറ്റും പ്രവാസികൾക്കായി മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു. ആറാം പീടിക ലീഗ് ഹൗസിൽ വെച്ച് നടന്ന മീറ്റ് കണ്ണൂർ ജില്ല പ്രവാസി ലീഗ് സിക്രട്ടറി ഖാദർ മുണ്ടേരി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ട്രെയ്നർ നൗഫീർ കമ്പിൽ ക്ലാസ്സ് അവതരണം നടത്തി.
സി.എൻ. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി എം.ടി. മുഹമ്മദ്, ഇ.വി. മുഹമ്മദ്, എ.ടി. അശ്റഫ്, ഇബ്റാഹീം കുട്ടി കെ എൻ, ഹാരിസ് ബി, ശാദുലി ടി, എം.സി. അബ്ദുൽ അസീസ്, അനസ് എ.ടി, കെ. നിസാർ, ഒ.സി മുഹമ്മദ്, അബ്ദുസ്സലാം, സിദ്ധീഖ് കെ.ടി., അബ്ദുറസ്സാഖ് പി.കെ., ശറഫുദ്ധീൻ പി.പി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ.ടി. ഉമർ ഫാറൂഖ് സ്വാഗതവും സി. മഹ്മൂദ് നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

