Kannadiparamba news online ✍️
നാറാത്ത്: നാറാത്ത് ഗ്രാമ പഞ്ചായത്ത് 2024-25 വർഷത്തെ കരട് ബജറ്റ് അവതരിപ്പിച്ചു. ഇന്നു രാവിലെ 10 മണിക്ക് പഞ്ചായത്ത് അങ്കണത്തിൽ വൈസ് പ്രസിഡന്റ് കെ ശ്യാമളയാണ് ബജറ്റ് അവതരണം നടത്തിയത്. സേവന മേഖലയ്ക്കായി 9,80,00,000 രൂപ വിലയിരുത്തി. പാർപ്പിടത്തിന് 5,33,70,000 രൂപയും, ആരോഗ്യ മേഖലയ്ക്ക് 1,55,53,100 രൂപയും വകയിരുത്തി.
● മറ്റു പ്രധാന പ്രഖ്യാപനങ്ങൾ
ഉത്പാദന മേഖല – 28,95,00,000 രൂപ
മൃഗസംരക്ഷണം – 31,15,000 രൂപ
പശ്ചാത്തല മേഖല – 1,96,04068 രൂപ
ക്ഷീര വികസനം – 13,00,000 രൂപ
മത്സ്യ മേഖല – 5,77,500 രൂപ
പ്രാദേശിക സാമ്പത്തിക വികസനം – 18,00,000 രൂപ
വനിതാ വികസനം – 40,30,000 രൂപ
കുട്ടികൾ – 10,15,000 രൂപ
വയോജനക്ഷേമം – 3,30,000 രൂപ
ഭിന്നശേഷി – 2,00,000 രൂപ
അതിദാരിദ്ര്യം – 10,50,000 രൂപ
കുടിവെള്ളം – 35,52,220 രൂപ
പട്ടികജാതി – 75,17,000 രൂപ
വിദ്യാഭ്യാസം – 23,21,815 രൂപ
ചെറുകിട വ്യവസായം – 38,00,000 രൂപ
പോഷകാഹാരം – 40,00,000 രൂപ
അങ്കണവാടി – 50,33,000 രൂപ
ശുചിത്വം – 51,61,500 രൂപ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

