കണ്ണാടിപ്പറമ്പ് :
മാതോടം എൽപി സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികളുടെ സംയുക്ത ഡയറി ‘പൂന്തേൻ മൊഴികൾ’ പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ബിജി മോൾ ഒ കെ പ്രകാശനം ചെയ്തു, സി ആർ സി കോഡിനേറ്റർ റംന രാഘവനു കൈമാറി. ചടങ്ങിൽ സ്കൂൾ എച്ച് എം പി പി ഇന്ദിര സ്വാഗതം പറഞ്ഞു പിടിഎ പ്രസിഡണ്ട് ഒ ചന്ദ്രൻ അധ്യക്ഷത വഹിച്ചു കെ ലതിക സംയുക്ത ഡയറിയെക്കുറിച്ച് ആമുഖഭാഷണം നടത്തി. മാനേജ്മെന്റ് പ്രതിനിധി കെ റഷീദ ,സ്റ്റാഫ് സെക്രട്ടറി കെ എം ലളിത , എസ് ആർ ജി കൺവീനർ കാവ്യാ വേണുഗോപാൽ, മദർ പി ടി എ പ്രസിഡണ്ട് അതുല്യ എം തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രക്ഷിതാക്കളുടെ പ്രതിനിധികളായ ഫൗസിയ മജീദ് സൽമത്ത് കെ പി എന്നിവർ സംസാരിച്ചു.. വിദ്യാർത്ഥിനി ഹൈഫ ടി വി ചടങ്ങിന് നന്ദി അർപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

