സുവർണ ജൂബിലി പരിപാടികൾ സമാപിച്ചു.

Kannadiparamba online news

കണ്ണൂർ : പള്ളിക്കുന്ന് ചെട്ടിപ്പടികയിൽ 1973-ൽ സ്ഥാപിതമായ നൂപുരം അക്കാദമി ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസിന്റെ ഒരുവർഷത്തെ പ്രതിമാസ സുവർണ ജൂബിലി പരിപാടികൾ സമാപിച്ചു. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷനായി.

എ.വി. ബാലൻ, എസ്.ആർ.ഡി. പ്രസാദ്, കഥാകൃത്ത് ടി.പി. വേണുഗോപാലൻ, കെ. വിനോദൻ, ഡയറക്ടർ കണ്ണൂർ ബാലകൃഷ്ണൻ, മനോരമ ബാലകൃഷ്ണൻ, ഷീബ സൗന്ദർരാജ്, ജ്യാതിഷ്മതി ഷീജിത്ത്, പി. ശ്രീജിത്ത്, ശശിധരൻ കൊളച്ചേരി എന്നിവർ സംസാരിച്ചു. ചെന്നൈ സഹൃദയ ഫൗണ്ടേഷൻ അവതരിപ്പിച്ച ഷീജിത്ത് കൃഷ്ണ സംവിധാനം ചെയ്ത സംഘഭരതനാട്യ പ്രദർശനവുമുണ്ടായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!