കണ്ണൂർ : ആക്രി കടയിൽ തീപ്പിടുത്തം ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് പുലർച്ചെ 2.30 മണിയോടെ കക്കാട് റോഡിൽ മെട്ടമ്മലിലാണ് സംഭവം. കക്കാട് മെട്ടമ്മലിലെബാലൻ്റെ ഉടമസ്ഥതയിലുള്ള ആക്രി കടയിലാണ് തീപിടുത്തമുണ്ടായത്.തീപടരുന്നത് കണ്ട് ഉറക്കമുണർന്ന് ഓടിയെത്തിയ ആക്രി കടയിലെ തൊഴിലാളിഗണേശനാണ് ഫയർഫോഴ്സിലും പോലീസിലും വിവരമറിയിച്ചത്. വിവരമറിഞ്ഞ് കണ്ണൂർ ഫയർസ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ കെ വി ലക്ഷ്മണൻ്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ കെ. പുരുഷോത്തമനും സംഘവും മൂന്ന് യൂണിറ്റ് ഫയർഎഞ്ചിൻ്റെ സഹായത്തോടെയാണ് രണ്ട് മണിക്കൂറുകളോളം നേരത്തെ ശ്രമഫലമായി തീയണച്ചത്.400 ചതുരശ്ര മീറ്ററോളം വ്യാപിച്ചു കിടന്ന ആക്രിക്കടയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലോഡിലധികം ആക്രി സാധനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു.നാല് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

