യൂത്ത് ലീഗ് യൂത്ത് മാർച്ച് തുടങ്ങി

Kannadiparamba online news

പയ്യന്നൂർ : മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത് മാർച്ചിന് പയ്യന്നൂരിൽ തുടക്കമായി. പാലക്കോട്ട്‌ നടന്ന ചടങ്ങിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. നസീർ നല്ലൂർ അധ്യക്ഷനായി. അബ്ദുൾ കരീം ചേലേരി, കെ.ടി. സഹദുള്ള, മഹമൂദ് കടവത്തൂർ, മഹമൂദ് അള്ളാംകുളം, കെ.കെ. അഷറഫ് ഇഖ്ബാൽ കോയിപ്ര, പി.സി. നസീർ തുടങ്ങിയവർ സംസാരിച്ചു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ക്യാപ്റ്റനും ജനറൽ സെക്രട്ടറി പി.സി. നസീർ വൈസ് ക്യാപ്റ്റനും ട്രഷറർ അൽതാഫ് മാങ്ങാടൻ കോ-ഓർഡിനേറ്ററുമായ ജാഥ ജില്ലയിൽ 11 ദിവസങ്ങളിലായി 11 മണ്ഡലങ്ങളിൽ പ്രചാരണം നടത്തും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!