ബസ് യാത്രക്കിടെ പീഡനം: ഹൈസ്‌ക്കൂള്‍ ക്ലര്‍ക്ക് പോക്‌സോ കേസിൽ അറസ്റ്റില്‍

Kannadiparamba online news


പഴയങ്ങാടി: ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഹൈസ്കൂൾ ജീവനക്കാരൻ പോക്സോ കേസിൽ പിടിയിൽ.
പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌ക്കൂളിലെ ക്ലാര്‍ക്ക് പിലാത്തറ സ്വദേശി കെ.ജുനൈദിനെ (34)യാണ് പഴയങ്ങാടി സ്റ്റേഷൻ പോലീസ്ഇൻസ്പെക്ടർ എം ആനന്ദകൃഷ്ണൻ അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ബസ് യാത്രക്കിടെ രണ്ടു ദിവസം മുമ്പ് പ്രതിപീഡിപ്പിച്ചത്.കുട്ടി വീട്ടിലെത്തി വിവരം പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!