പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവൽക്കരണയാത്രയ്ക്ക് കണ്ണൂരിൽ സ്വീകരണം നൽകി

Kannadiparamba online news

കൊല്ലം ജില്ലാ ശുചിത്വമിഷന്റെയും കൊട്ടിയം റോട്ടറി ക്ലബ്ബിന്റെയും പത്മശ്രീ അലി മണിക് ഫാൻ ഇന്റർനാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഓശ്യാ നോഗ്രാഫിയുടെയും നേതൃത്വത്തിൽ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ മെയ് 16ന് കാസർകോട് നിന്നും ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്ത ബോധവൽക്കരണ പദയാത്രയ്ക്ക് കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷനിൽ സ്വീകരണം നൽകി .ബഹുമാനപ്പെട്ട മേയർ ശ്രീ . മുസ്ലിഹ് മഠത്തിൽ, കൊല്ലത്തെ സാമൂഹ്യപ്രവർത്തകനായ ശ്രീ പത്മജന് പൊന്നാടയിച്ച് സ്വീകരിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ. ഇന്ദിര , , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ഷമീമ ടീച്ചർ ,എം.പി. രാജേഷ്,സുരേഷ് ബാബു എളയാവൂർ, ഷാഹിന മൊയ്തീൻ മുൻമേയർ ടി ഒ മോഹനൻ, മുൻ ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ , കൗൺസിൽ അംഗങ്ങൾ, അഡീഷണൽ സെക്രട്ടറി ജയകുമാർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ മണികണ്ഠകുമാർ, ക്ലീൻ സിറ്റി മാനേജർ പി.പി.ബൈജു എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!