എസ്എസ്എൽസി പരീക്ഷ വിജയികൾക്ക്  നാറാത്ത് ഗ്രാമപപഞ്ചായത്തിൻ്റെ  അഭിനന്ദനം

Kannadiparamba online news

കണ്ണാടിപ്പറമ്പ: തുടര്‍ച്ചയായ ഏഴാം തവണയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി കൊയ്ത കണ്ണാടിപ്പറമ്പ് ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും നാറാത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍ അഭിനന്ദിച്ചു.

437 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതില്‍ മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. അതേസമയം, 57 പേര്‍ ഇത്തവണ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ തവണ 467 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ എല്ലാവരും വിജയിച്ചിരുന്നു.

എസ്എസ്എൽസി പരീക്ഷ വിജയികൾക്ക്  ജില്ലാ പഞ്ചായത്തിൻ്റെ  അഭിനന്ദനം

ഈ വർഷത്തെ സംസ്ഥാന എസ്എസ്എൽസി പരീക്ഷാഫലത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ച മുഴുവൻ സ്കൂളുകളെയും വിദ്യാർത്ഥികളെയും ജില്ല പഞ്ചായത്ത് അഭിനന്ദിച്ചു.
ഈ വര്‍ഷം സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്താണ് കണ്ണൂര്‍ ജില്ല. ജില്ലയില്‍ ആകെ 210 സ്‌കൂളുകളില്‍നിന്നായി 18925 ആണ്‍കുട്ടികളും 17363 പെണ്‍കുട്ടികളും ഉള്‍പ്പെടെ 36288 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 103 ഗവണ്‍മെന്റ് സ്‌കൂളുകള്‍, 77 എയിഡഡ് സ്‌കൂളുകള്‍ , 30 അണ്‍ എയിഡഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നായാണ് പരീക്ഷയെഴുതിയത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ സ്‌മൈല്‍ പദ്ധതി പ്രകാരം എസ്.എസ്.എല്‍.സി, പ്‌സ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെയു ഡയറ്റിന്റെയും എസ്.എസ്.കെ.യുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ മൊഡ്യൂള്‍ തയ്യാറാക്കി സ്‌കൂളുകള്‍ക്ക് വിതരണം ചെയ്യുകയും ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള ഗവണ്മെന്റ് / എയിഡഡ് സ്‌കൂളുകള്‍ക്കും സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രകാരം 40,00,000/ രൂപ അടങ്കല്‍ വകയിരുത്തി വിദ്യാര്‍ത്ഥികള്‍ക്ക് റിഫ്രഷ്‌മെന്റ് ഉള്‍പ്പെടെയുളള പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിജയശതമാനം ഉയര്‍ത്തുന്നതില്‍ നിര്‍ണായ പങ്കു വഹിച്ചതായും ജില്ലാ പഞ്ചായത്ത് അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!