കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു

Kannadiparamba online news
Screenshot

ഇരിട്ടി: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക ദാരുണമായി മരണമടഞ്ഞു. വള്ളിത്തോട് പെരിങ്കരിയിലെ കുഴിക്കണ്ടത്തിൽ ഹൗസിൽ കെ. ജാനകി (92) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ വീടിനു മുന്നിൽ വെച്ചാണ് ഇവർക്ക് കടന്നൽ കുത്തേറ്റത്. ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി വരികയായിരുന്നുവെങ്കിലും ശനിയാഴ്ച രാവിലെ ആറ് മണിയോടെ ജീവൻ രക്ഷിക്കാനായില്ല. പരേതനായ കുഴിക്കണ്ടത്തിൽ ഗോപാലനാണ് ഭർത്താവ്.

മക്കൾ: ശിവൻ, മിനി, ജയൻ, ബിജു, ബിനു.

മരുമക്കൾ: തങ്കമ്മ (വയനാട്), ഹരി (വിളമന), കുമാരി, മിനി, സ്മിത.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!