വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. 

Kannadiparamba online news

ചെമ്പേരി: വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. 

ചെമ്പേരി നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥി ജൂഡ്വിന്‍ ഷൈജുവാണ്(18) മരിച്ചത്.

പുലിക്കുരുമ്പ-നടുവില്‍ റോഡില്‍ ഇന്നലെ രാത്രി 10.30 ന് ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞാണ് അപകടം. 

പുലിക്കുരുമ്പ കൈതളം ആദംകുഴി വളവിലാണ് അപകടം നടന്നത്. 

മണിക്കടവ് സെന്റ് തോമസ് ഹയര് സെക്കണ്ടറി സ്‌ക്കൂളിലെ അധ്യാപിക ശോഭ ടോം-കുന്നോത്ത് സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകന്‍ ഷെജുവിന്റെയും മകനാണ്. 

ശവസംസ്‌ക്കാരം ഇന്ന്(21-04-24-ഞായര്‍) വൈകുന്നേരം 5 മണിക്ക് ചെമ്പേരി ലൂര്‍ദ്ദ്മാതാ ഫൊറോന പള്ളി സെമിത്തേരിയില്‍.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!