വാരം : എളയാവൂർ സി എച്ച് എം ഹയർ സെക്കണ്ടറി സ്ക്കുളിലെ മുൻ പി ടി എ വൈസ് പ്രസിഡന്റും, ദീർഘകാലം എക്സിക്യൂട്ടിവ് അംഗവുമായ അബൂബക്കറിന്റെ ആകസ് മീകമായ നിര്യാണത്തിൽ സി എച്ച് എം ഹയർ സെക്കണ്ടറി സ്ക്കൂൾ പിടി എ , മാനേജ്മെന്റ്, സ്റ്റാഫ് അംഗങ്ങൾ അനുസ്മരണം നടത്തി. പ്രിൻസിപ്പൾ ശുഹൈൽ മാസ്റ്റർ, എച്ച് എം സുബൈർ പി പി , എം പി എം അശ്രഫ് , മുഹമ്മദലി വി , രാജേന്ദ്രൻ ജി, ജലീൽ ചക്കാലക്കൽ, മഹമൂദ് പി സി , കൃഷ്ണകുമാർ കെ.എം, യൂസഫ് പി , അബ്ദുൽ നാസർ സി കെ .എന്നിവർ സംസാരിച്ചു. സ്ക്കുളിന്റ പുരോഗതിക്കും, വിദ്യാർത്ഥികളുടെ പഠന ആവശ്യവുമായി മുന്നണിയിൽ നിന്നും പ്രവർത്തിച്ച നല്ലൊരു വ്യക്തിത്വമാണ് അബൂബക്കറെന്നും, സാമൂഹിക ,സാംസ്ക്കാരീക ചാരിറ്റി മേഖലയ്ക്കും കനത്ത നഷ്ട്ടമാണെന്നും അനുസ്മരണത്തിൽ സംസാരിച്ചവരെല്ലാം ചൂണ്ടിക്കാട്ടി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

