കണ്ണൂർ : ശനിയാഴ്ച രാവിലെ ആറുമുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., ബി.എം.എസ്. യൂണിയനുകളിൽ പെട്ട ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി ലേബർ ഓഫീസർ മുമ്പാകെ നടന്ന ബോണസ് ചർച്ചയിൽ തീരുമാനമാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
20 ശതമാനം ബോണസും അഞ്ചുശതമാനം എസ്ഗ്രേഷ്യയും അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ കത്ത് നൽകിയിരുന്നു. എ.ടി. നിഷാത്ത് അധ്യക്ഷത വഹിച്ചു എ. പ്രേമരാജൻ, കെ. അശോകൻ, പി. ചന്ദ്രൻ, എം. വേണുഗോപാൽ, എം. രാജീവൻ, കെ.പി. രാമചന്ദ്രൻ, പി. റിജുൽദാസ് എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

