കണ്ണൂർ: ഇന്റർനാഷണല്‍ ബാസ്കറ്റ്ബോള്‍ താരമായിരുന്ന ബിഎസ്എൻഎല്‍ ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
കണ്ണൂർ ബിഎസ്എൻഎല്‍ ഭവനിലെ സ്പോർട്സ് അസിസ്റ്റന്റ് ചന്ദനക്കാംപാറയിലെ വെട്ടത്ത് വീട്ടില്‍ മാത്യു-മേരി ദന്പതികളുടെ മകൻ ബോബിറ്റ് മാത്യു (42)വിനെയാണ് കക്കാടുള്ള ബിഎസ്എൻഎല്‍ ക്വാർട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഈസ്റ്റർ ദിവസമായ ഇന്നലെ വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കള്‍ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് ബന്ധുക്കള്‍ സുഹൃത്തുക്കളെ വിളിച്ചറിയിച്ചതിനെ തുടർന്ന് ഇവർ ക്വാർട്ടേഴ്സില്‍ ചെന്ന് നോക്കിയപ്പോഴാണ് ക്വാർട്ടേഴ്സിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം ബിഎസ്എൻഎല്‍ ചീഫ് ജനറല്‍ മാനേജർ ഓഫീസില്‍ നേരത്തെ ജോലി ചെയ്തിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ടിന്റു (അയർലന്‍ഡ്). മകൻ: ആൻജലോ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

