ചെങ്ങളായി: ഇരിക്കൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കെ.പി.മൊയ്ദീൻ കുട്ടി ഹാജി മരണപ്പെട്ടു. ചെങ്ങളായി മഹല്ല് കമ്മിറ്റി പ്രസിഡന്റ്,ചെങ്ങളായി പഞ്ചായത്ത് യു ഡി എഫ് ഭാരവാഹി, തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ചെങ്ങളായി സ്വദേശിയാണ്. നിലവിൽ ചെങ്ങളായി പഞ്ചായത്ത് മുസ്ലിംലീഗിന്റെ വർക്കിംഗ് കമ്മിറ്റി മെമ്പർ, ജില്ലാ മുസ്ലിം ലീഗ് കൗൺസിലർ എന്നീ പദവികൾ വഹിക്കുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

