കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

Kannadiparamba online news

മയ്യിൽ:
കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഒറപ്പടി മഹല്ല് ഖത്തീബ് സകരിയ്യ അമാനി ആയിപ്പുഴ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം രവി മാസ്റ്റർ, മയ്യിൽ എസ്.ഐ. പ്രദീഷ് കുമാർ, വാർഡ് മെമ്പർ എ പി സുചിത്ര, യുവജന ഗ്രന്ഥാലയം പ്രസിഡന്റ് കെ പി കുഞ്ഞികൃഷ്ണൻ, ഡി.സി.സി. അംഗം കെ സി ഗണേശൻ, മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി വി മോഹനൻ, റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ് പ്രസിഡന്റ് കെ സന്തോഷ്, റിട്ട. ഹോണററി ക്യാപ്റ്റൻ കെ ഒ ഭാസ്കരൻ നമ്പ്യാർ, സി.പി.ഐ(എം) ഒറപ്പടി ബ്രാഞ്ച് സെക്രട്ടറി കെ ശശിധരൻ, വോളിബോൾ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി കൺവീനർ സി ഇ വിജേഷ്, ഒറപ്പടി മഹല്ല് കമ്മിറ്റി സെക്രട്ടറി ഷംസീർ,സ്കൂൾ വികസനസമിതി അംഗം സി പി പുരുഷോത്തമൻ, വി സി ഗോവിന്ദൻ, പ്രധാനധ്യാപിക എം ഗീത ടീച്ചർ, പി.ടി.എ. പ്രസിഡന്റ് ടി പി പ്രശാന്ത് എന്നിവർ സംസാരിച്ചു. പി.ടി.എ-മദർ പി.ടി.എ. എന്നിവയുടെ നേതൃത്വത്തിൽ ഇഫ്താർ വിഭവങ്ങളൊരുക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!