മുത്തപ്പൻ മഠപ്പുര ഭണ്ഡാരങ്ങൾ കവർന്നു

Kannadiparamba online news

കണ്ണപുരം: റെയില്‍വെ സ്റ്റേഷൻ അരയാലിന്‍ കീഴില്‍ മുത്തപ്പന്‍മoപ്പുരയിലെ ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം13,000 രൂപയോളം മോഷ്ടാവ് കവര്‍ന്നു. ഇന്നലെ രാത്രിയിലാണ് മോഷണം. മുത്തപ്പൻ
മoപ്പുരയുടെ പൂട്ടുപൊളിച്ച് ഏകദേശം 3000 രൂപയോളം വരുന്ന പ്രധാന ഭണ്ഡാരവും, മoപ്പുരയ്ക്കകത്ത് സ്ഥാപിച്ച ഭണ്ഡാരത്തിന്റെ പൂട്ടു തകർത്ത് 10,000 രൂപയുമാണ് കവർന്നത്.
പുറത്തെ ഭണ്ഡാരവും പൊളിക്കാൻ ശ്രമം നടന്നിട്ടുണ്ട്. വിവരമറിഞ്ഞ് കണ്ണപുരം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!