തളിപ്പറമ്പ് : ദേശീയപാതയിൽ കുറ്റിക്കോലിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ആളപായമില്ല.
കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പിക്കപ്പ് ജീപ്പിന് പിറകിലിടിച്ചു. പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന മറ്റൊരു പിക്കപ്പ് വാനിലും ഈ വാഹനം കാറിലും ഇടിക്കുകയായിരുന്നു. പിക്കപ്പ് വാൻ കുറ്റിക്കോൽ വായനശാലയ്ക്ക് മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി നിന്നു. ബസ് കാത്തിരിപ്പുകേന്ദ്രത്തിന് കേടുപറ്റി.
അപകടസമയത്ത് ബസ്‌കാത്തിരിപ്പുകേന്ദ്രത്തിൽ ആൾക്കാരില്ലാത്തതിനാൽ വൻ ദുരന്തമാണൊഴിവായത്.
ട്രാഫിക് എസ്.ഐ. എം. രഘുനാഥിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

