ആത്മഹത്യ പരിഹാരമേ അല്ല: ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

Kannadiparamba online news

കണ്ണൂർ: നിരാശ, വൈകാരികപ്രശ്നങ്ങൾ, കുടുംബകലഹം, അമിതസ്വാതന്ത്ര്യം, ബിസിനസ് നഷ്ടങ്ങൾ, അപമാനഭാരം തുടങ്ങിയപ്രശ്നങ്ങളിൽ ജീവിതം മടുത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്.

ജീവിതം പ്രതിസന്ധിയിലകപ്പെടുമ്പോൾ മരണം വരിക്കുന്നത് ഒന്നിനും പരിഹാരമല്ല. അകപ്പെടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാനുള്ള വഴികൾ ചിന്തിക്കുകയാണ് വേണ്ടത്. അടുത്ത കൂട്ടുകാർ, ഗുരുവര്യർ തുടങ്ങി നമ്മെ സ്നേഹിക്കുന്നവരെ സമീപിച്ച് പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങൾ തേടാവുന്നതാണ്. ചെറിയ പ്രതിസന്ധി വരുമ്പോഴേക്കും അതിനെ അതിജീവിക്കാനോ ബദൽമാർഗം ആലോചിക്കാൻ പോലുമോ തയ്യാറാകാതെ മരണത്തിൽ അഭയം തേടുകയും പ്രശ്നങ്ങളിൽനിന്നുള്ള മോചനം ഇതുവഴി ലഭ്യമാകുമെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നവർ ബലഹീനരാണ്.
ഇസ്‌ലാമിക വീക്ഷണപ്രകാരം ഏതൊരു ഘട്ടത്തിലും അല്ലാഹുവിൽ ദൃഢവിശ്വാസമുണ്ടായിരിക്കണം. ക്രൈസ്തവ-ഹൈന്ദവ വിശ്വാസങ്ങളും മറ്റു മതങ്ങളും ആത്മഹത്യയെ അനുകൂലിക്കുന്നില്ല. പ്രശ്നങ്ങളും പ്രതിസന്ധികളും വകഞ്ഞുമാറ്റി ജീവിതം മുന്നോട്ടുകൊണ്ടുപോകാനും ആ ജീവിതം സാർഥകവും സഫലവുമാക്കാനുമാണ് ബുദ്ധിയുള്ള മനുഷ്യൻ ശ്രമിക്കേണ്ടത്.


ഇസ്‌ലാമിക വീക്ഷണപ്രകാരം ഏതൊരു ഘട്ടത്തിലും അല്ലാഹുവിൽ ദൃഢവിശ്വാസമുണ്ടായിരിക്കണം. ക്രൈസ്തവ-ഹൈന്ദവ വിശ്വാസങ്ങളും മറ്റു മതങ്ങളും ആത്മഹത്യയെ അനുകൂലിക്കുന്നില്ല. പ്രശ്നങ്ങളും പ്രതിസന്ധികളും വകഞ്ഞുമാറ്റി ജീവിതം മുന്നോട്ടുകൊണ്ടുപോകാനും ആ ജീവിതം സാർഥകവും സഫലവുമാക്കാനുമാണ് ബുദ്ധിയുള്ള മനുഷ്യൻ ശ്രമിക്കേണ്ടത്.

ത്രികാലജ്ഞനും സൃഷ്ടികളിലോരോന്നിന്റെയും സമഗ്രവിവരങ്ങൾ അറിയുന്നവനുമായ സ്രഷ്ടാവിന്റെ നിയമങ്ങളിൽ ദുർബലനായ മനുഷ്യൻ നടത്തുന്ന കൈകടത്തലാണ് ഇസ്‌ലാമിക വീക്ഷണത്തിൽ ആത്മഹത്യ. അതിന് ഭീകരമായ ശിക്ഷ തന്നെ വിധിക്കുന്നുണ്ട്. ‘സത്യവിശ്വാസികളേ, പരസ്പരസംതൃപ്തിയോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ, സ്വത്തുകൾ അന്യായമായി നിങ്ങൾ തിന്നരുത്. അന്യോന്യം കൊലനടത്താനും പാടില്ല. അല്ലാഹു നിങ്ങളോട് ഏറെ കരുണാമയനത്രേ.’ മറ്റൊരിടത്ത് ‘നിങ്ങൾ ആത്മനാശത്തിലേക്കു ചാടരുത്’ എന്നും ഖുർആൻ പറയുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!