കൊച്ചി നെട്ടൂരില്‍ ടോറസ് ലോറി ഇടിച്ച് വയോധികന്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് സ്വദേശി അബ്ദുള്‍ സത്താര്‍ ആണ് മരിച്ചത്. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയില്‍ ഇന്നുരാവിലെ ഏഴരയോടെയായിരുന്നു അപകടം. റോഡു മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എംസാന്‍ഡ് കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. സംഭവസ്ഥലത്തു വെച്ചു തന്നെ അബ്ദുള്‍ സത്താര്‍ മരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

