ചക്കരക്കല്ല് : വലിയന്നൂരിൽ റിക്കവറി വാനും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി പത്തോടെ വില്ലേജ് ഓഫീസ് പരിസരത്താണ് അപകടം. മതുക്കോത്ത് സ്വദേശി ഓട്ടോഡ്രൈവർ രഞ്ജിത്തിനാണ് (48) പരിക്കേറ്റത്. വലിയന്നൂർ വില്ലേജ് ഓഫീസിന് പരിസരത്തുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഇയാളെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

