ലോക വനിത ദിനം; അഖില കേരള മാരാർ ക്ഷേമ സഭ ആദരിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ: ലോക വനിത ദിനമായ Feb. 8 ന് അഖില കേരള മാരാർ ക്ഷേമ സഭ ചേലേരി യൂണിറ്റും കണ്ണാടിപ്പറമ്പ്‌ യൂണിറ്റും യൂണിറ്റിലെ മുതിർന്ന വനിത നാരായണി മാരസ്സിരേയും നിർമ്മല സുബ്രഹ്മണ്യനേയും യഥാക്രമം അവരവരുടെ വസതിയിൽ യൂണിറ്റംഗങ്ങൾ എത്തി ആദരിച്ചു.

ചടങ്ങിൽ മുഖ്യാഥിതിയായി സംസ്ഥാന പ്രസിഡൻ്റ് ശ്രീ.എൻ.ഇ.ഭാസ്കര മാരാർ പങ്കെടുത്ത് സംസാരിച്ചു. മുതിർന്ന വനിതയെ സംസ്ഥാന സമിതി അംഗം ശ്രീമതി. ജ യശ്രീ പൊന്നാടയണയിച്ചും യൂണിറ്റ് പ്രസിഡൻറ് ശ്രീ.എം.സുധാകര മാരാർ ഉപഹാരം നല്കിയും ആദരിക്കുകയുണ്ടായി. ആശംസയർപ്പിച്ച് ജില്ല ജോ. സെക്രട്ടറി ശ്രീ.പി.വി.വേണുഗോപാല മാരാർ മറ്റു മുതിർന്ന അംഗങ്ങൾ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!