ചക്കരക്കൽ.വ്യാപാരിക്ക് ഉള്ളി കയറ്റി അയച്ചു തരാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. വലിയന്നൂർ വാരം സ്വദേശി ഹാപ്പി ഹോമിൽ സി. സുനിൽകുമാറിൻ്റെ പരാതിയിലാണ് മഹാരാ രാഷ്ട്ര സാംഗ്ലി ബാലാജി ടവറിലെ സഞ്ജയ് അഗർവാളിനെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രവരി 23 ന് ആണ് പരാതിക്കാസ് പദമായ സംഭവം.മൊത്ത വിലയ്ക്ക് ഉള്ളി എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് സ്ഥാപനത്തിൻ്റെ പേരിൽ പലതവണകളായി പ്രതിക്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും 1,10,000 രൂപ കൈമാറുകയും പിന്നീട് ഉള്ളിയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

