കാഴ്ചവരവ് അലങ്കോലപ്പെടുത്താൻ ശ്രമം ; ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചു

Kannadiparamba online news

തളിപ്പറമ്പ്. ക്ഷേത്രോത്സവ ചടങ്ങിനിടെ കാഴ്ചവരവ് തടസപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാക്കളെ മർദ്ദിച്ച 11 പേർക്കെതിരെ കേസ്.ആന്തൂർ തളിയിൽ സ്വദേശി പി.മിഥുൻ്റെ (32) പരാതിയിലാണ് ആന്തൂരിലെ സന്തോഷിൻ്റെ മകൻ അമൽ, ആദർശ്, അഭിജിത്ത്, വിനായക്, സുകേഷ്, ദിവിൻ, അശ്വന്ത്, ദീപക്, ഷെറിൻ, വിഷ്ണു, അഭിരാജ് എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 24 ന് രാത്രി ആന്തൂർ കാവിൽ ഉത്സവത്തിനിടെ കാഴ്ചവരവിനെ അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് ചോദ്യം ചെയ്ത വിരോധത്തിൽ പരാതിക്കാരനെയും
സുഹൃത്തുക്കളായ ആന്തൂരിലെ സാജു, സിദ്ധിഖ്, പ്രവിന്ദ് എന്നിവരെയും
കൈ കൊണ്ടും വടി കൊണ്ടും ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി
പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!