മാലിന്യമുക്ത നവകേരളം കർമ്മപരിപാടിയുടെ ഭാഗമായി KSWMP പദ്ധതി പ്രകാരം ഹരിത കർമ്മ സേനാംഗങ്ങൾക്കായി നടത്തിയ മെഡിക്കൽ ക്യാമ്പും യൂണിഫോം വിതരണവും നടത്തി.കാവുമ്പായി എം സി എഫിൽ വെച്ച് നടത്തിയ പരിപാടിയിൽ നഗരസഭ അദ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ വി പി നസീമ അധ്യക്ഷത വഹിച്ചു. ഹരിതകർമ്മ സേന പ്രസിഡണ്ട് ഷീജ ജോമോൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ വാർഡ് കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി പി ചന്ദ്രാംഗതൻ മാസ്റ്റർ, ക്ലീൻ സിറ്റി മാനേജരും നഗരസഭ സെക്രട്ടറി ഇൻ ചാർജ് വഹിക്കുന്ന മോഹനൻ പി, ജെ എച്ച് ഐ സതീശൻ പി വി,KSWMP എൻജിനീയർ ദീപക് കുമാർ എം. പി തുടങ്ങിയവർ പ്രസംഗിച്ചു. കൂട്ടുമുഖം ഗവൺമെന്റ് സി എച്ച് സി യുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. ലിജ ബിബിൻ, ജയിനി ജിമ്മി തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം കൊടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

