കമ്പിൽ സോൺ യൂത്ത് കൗൺസിൽ

Kannadiparamba online news


കമ്പിൽ : ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീർഷകത്തിൽ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി കമ്പിൽ സോൺ യൂത്ത് കൗൺസിൽ കോടിപ്പൊയിൽ സിദ്ദീഖ് നഗർ സിദ്ദീഖിയ്യ സുന്നി മദ്റസയിൽ നടന്നു. നസീർ സഅദിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ദഅവ പ്രസിഡണ്ട് അബ്ദുൽ ഹകീം സഖാഫി അരിയിൽ ഉദ്ഘാടനം ചെയ്തു. എം എം സഅദി പാലത്തുങ്കര തങ്ങൾ ദർസിന് നേതൃത്വം നൽകി. റശീദ് കെ മാണിയൂർ ഡിസ്കഷൻ സെഷന് നേതൃത്വം നൽകി. നിസാമുദ്ദീൻ ഫാളിലി, മുഈനുദ്ദീൻ സഖാഫി, നൗശാദ് മൗലവി, അബ്ദുൽ ഖാദർ ജൗഹരി, ജുബൈർ മാസ്റ്റർ, മിദ്‌ലാജ് സഖാഫി എന്നിവർ യഥാക്രമം ഓർഗനൈസേഷൻ, ദഅവ, സാമൂഹികം, സാന്ത്വനം, സാംസ്കാരികം, ഫിനാൻസ് ഡയറക്ടറേറ്റുകളുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഇബ്റാഹിം മാസ്റ്റർ, ഉമർ സഖാഫി, അശ്റഫ് പി, മുനീർ സഖാഫി പ്രസംഗിച്ചു.

എസ് വൈ എസ് കമ്പിൽ സോൺ യൂത്ത് കൗൺസിൽ ജില്ലാ ദഅ് വാ പ്രസിഡണ്ട് അബ്ദുൽ ഹകീം സഖാഫി അരിയിൽ ഉദ്ഘാടനം ചെയ്യുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!