വളപട്ടണം: ലോഡ്ജ് മുറികേന്ദ്രീകരിച്ച് പണം വെച്ച്ചീട്ടുകളി പോലീസ് റെയ്ഡിൽ ആറു പേരെ പിടികൂടി. മൈതാന പള്ളിയിലെ സുൽഫീക്കർ (55), വളപട്ടണത്തെ കുഞ്ഞിക്കോയ(55), മേലേ ചൊവ്വയിലെ വി.ഷാജി (49), കണ്ണൂർചൊവ്വയിലെ സി.സമൻ (59), തളിപ്പറമ്പ് കാക്കത്തോടിലെ പി എം സക്കീർ (32) എന്നിവരെയാണ് പിടികൂടിയത്.
ചിറക്കൽ കടലായി അമ്പലത്തിന് സമീപത്തെ ഹരിശ്രീ ഓഡിറ്റോറിയത്തിലെ ലോഡ്ജിൽ വച്ച് പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന സംഘത്തെയാണ് എസ്.ഐ. എ.നിതിനും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 8.30 മണിക്കാണ് സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും
41,700 രൂപയും ചീട്ടുകളും പോലീസ് പിടിച്ചെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

