കമ്പിൽ : ഓട്ടോ തൊഴിലാളികൾക്കും, മറ്റ് മോട്ടോർ തൊഴിലാളികൾക്കും കമ്പിൽ ടൗണിൽ വിശ്രമ കേന്ദ്രവും, പൊതു ശൗചാലവും അനുവദിക്കണമെന്ന് കമ്പിൽ ഏരിയ മോട്ടോർ തൊഴിലാളി യൂണിയൻ (എസ് ടി യു ) അധികാരികളോട് ആവശ്യപ്പെട്ടു.
എല്ലാ ടൗണുകളിലും ഓട്ടോ തൊഴിലാളികൾക്കും, ടാക്സി തൊഴിലാളികൾക്കും വിശ്രമ കേന്ദ്രവും, പൊതു ജനങ്ങൾക്ക് പൊതു ശൗചാലവും ഉണ്ടെന്നിരിക്കെ കമ്പിൽ ടൗണിനോടുള്ള അവഗണന എന്തിനെന്ന് അധികാരികൾ മറുപടി പറയണം.
യൂണിറ്റ് മീറ്റിനോടനുബന്ധിച്ച് നടന്ന മെമ്പർഷിപ്പ് വിതരണം STU ജില്ലാ സെക്രട്ടറി റാഷിദ് കണ്ണാടിപ്പറമ്പ് ശിഹാബ് നാറാത്തിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
മുസ്‌ലിം ലീഗ് കമ്പിൽ ശാഖ സെക്രട്ടറി ഷാജിർ മാസ്റ്റർ, ഹംസ എ, ഷഫീഖ് പി ടി, സമീർ നാറാത്ത് എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

