ദോഹ : ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ പെരിങ്ങാടി ഒളവിലം സ്വദേശിയും ഇപ്പോൾ തലശ്ശേരി മത്തി പറമ്പ് പ്രദേശത്തെ താമസക്കാരനുമായ നങ്കണ്ടികുനി റഷീദ് (41) ആണ് ഇന്നലെ (തിങ്കൾ) ഹമദ് ആശുപത്രിയിൽ മരിച്ചത്.
പിതാവ്: കാസിം, മാതാവ് : ഐഷ,
ഭാര്യ: റുക്‌സാന ചെറിയ കോവുമ്മൽ. മക്കൾ: മുഹമ്മദ് റഹദിൽ (14), മുഹമ്മദ് അയാസ് (7) . സഹോദരങ്ങൾ: റാഷിദ, ഷഫീഖ് (ദുബായ്). നിയമനടപടികൾക്ക് ശേഷം നാളെ രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

