ശ്രീകണ്ഠപുരം നഗരസഭയും കൂട്ടുമുഖ സാമൂഹ്യ ആരോഗ്യ കേന്ദ്രം സംയുക്ത ആഭിമുഖ്യത്തിൽ
പാലിയേറ്റീവ് കെയർ ദിനത്തിന്റെ ഭാഗമായി നഗരസഭയിലെ വളണ്ടിയർമാരുടെ സംഗമവും അവർക്കുള്ള ട്രെയിനിങ്ങും നഗരസഭാ ഹാളിൽ വച്ച് ചെയർപേഴ്സൺ ഡോ.കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ വൈശാഖി കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ വി പി അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ കെ ശിവദാസൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രാഗദൻ മാസ്റ്റർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന വർഗീസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി ജോസഫ് കൊന്നക്കൽ, കൗൺസിലർ കെ വി ഗീത, ഫാദർ ബിനു പൈമ്പിള്ളിയിൽ,പത്മനാഭൻ മാസ്റ്റർ, പി ടി എ കോയ മാസ്റ്റർ, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് സെയ്ദ് നന്ദി പറഞ്ഞു. മയ്യിൽ ബ്ലോക്ക് പാലിയേറ്റീവ് നേഴ്സ് സൗമ്യ മോഹൻ ക്ലാസുകൾ നയിച്ചു. നഗരസഭയിലെ എല്ലാ വാർഡുകളിലെയും വിവിധ പ്രദേശങ്ങളിൽ കിടപ്പുരോഗികൾഅയവർക്ക് പാലിയേറ്റീവ് നേഴ്സിന്റെ സേവനത്തിന് പുറമേ സാന്ത്വനവും പരിചരണവും നൽകുന്നതിനും അവർ ക്ക് ശാരീരികവും മാനസികവുമായ സപ്പോർട്ട് നൽകുന്നതിനും വേണ്ടി ഈ വളണ്ടിയർമാരുടെ സേവനം വഴി സാധിക്കുന്നതാണ്. പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

