ശ്രീകണ്ഠപുരം നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ ശ്രീകണ്ഠാപുരം റോയൽ ഓഡിറ്റോറിയത്തിൽ വച്ച് നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചറുടെ അധ്യക്ഷതയിൽ ഇരിക്കൂർ എംഎൽഎ അഡ്വ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. നാളിതുവരെ കാണാത്ത വികസന പ്രവർത്തനങ്ങളാണ് നഗരസഭ നടപ്പിലാക്കുന്നത് എന്ന് എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആസൂത്രണ സമിതി അംഗങ്ങളുടെയും വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെയും,ബഹു കൗൺസിൽ മാരുടെയും സഹകരണത്തോടെയാണ് പദ്ധതി ആസൂത്രണം സമയബന്ധിതമായി പൂർത്തിയാക്കുവാൻ സാധിച്ചത്.നാടിന്റെ സമഗ്ര വികസനവും കാർഷിക സമൃദ്ധിയും സുരക്ഷിതമായ ആവാസ സൗകര്യവും പ്രധാനം ചെയ്യുന്ന പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. വൈസ് ചെയർമാൻ കെ ശിവദാസൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ജോസഫിനെ ടീച്ചർ വികസനവും, സമീപനവും കാഴ്ചപ്പാടും, എന്നതിനെ ക്കുറിച്ച് വിവരിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി പി ചന്ദ്രാഗദൻ മാസ്റ്റർ, ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ നസീമ വി പി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തേസ്യാമ്മ മാത്യു എന്നവരുടെ സാന്നിധ്യം സെമിനാറിന്റെ മാറ്റ് കൂട്ടി. കൗൺസിലർ കെ വി ഗീത, അഡ്വ ഇ വി രാമകൃഷ്ണൻ, വി സി രാമചന്ദ്രൻ മാസ്റ്റർ, ഓ വി ഹുസൈൻ, ടി കെ വത്സൻ,പി വി ശശിധരൻ,എം പി മോഹനൻ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. നഗരസഭാ സെക്രട്ടറി കെ അഭിലാഷ് നന്ദി പറഞ്ഞ് സെമിനാർ അവസാനിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

