പന്നിക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.

Kannadiparamba online news



മയ്യില്‍: പന്നിക്കൂട്ടമിറങ്ങി വ്യാപകമായ കൃഷി നശിപ്പിക്കുന്നതില്‍ വലഞ്ഞ് ചെറുപഴശ്ശി മാന്തവയല്‍ പാടശേഖരത്തിലെ കര്‍ഷകര്‍. കഴിഞ്ഞ ഒരാഴ്ചക്കാലമായാണ്് രാപ്പകല്‍ പന്നിക്കൂട്ടം വയലുകളിലിറങ്ങി കൊയ്യാറായ നെല്‍ക്കൃഷി, വാഴ, തെങ്ങ്, പച്ചക്കറികള്‍ എന്നിവ നശിപ്പിക്കുന്നത്. കര്‍ഷകര്‍ ഒരുക്കിയ വേലികളും തകര്‍ത്താണ് പന്നികള്‍ വയലിലിറങ്ങുന്നതെന്നാണ് കര്‍ഷകനായ തളിയന്‍ ഗോവിന്ദന്‍ പറയുന്നത്. പന്നികള്‍ക്കെതിരെ തോക്കുമായി കൃഷി ഭവന്റെ സംഘമെത്തിയെങ്കിലും പന്നികളെ ഇല്ലാതാക്കാനായിട്ടില്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. മാന്തവയലിലെ എ.കെ.ജാനകി്, ദേവസ്വം വളപ്പില്‍ മുസ്തഫ, കെ.സി.ചന്ദ്രമോഹനന്‍ തുടങ്ങിയവര്‍ കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ്. ഏന്തിവയല്‍ പാടശേഖരത്തിലും പന്നിക്കൂട്ടമിറങ്ങി വ്യാപക കൃഷി നാശം വരുത്തിയിട്ടുണ്ട്.
പന്നികളെ ഇല്ലാതാക്കാന്‍ തോക്കനുവദിക്കണം.

കൃഷി ഉപജീവനമാക്കതിയ കര്‍ഷകരെ രക്ഷിക്കാന്‍ ഭൂപരിധി നോക്കാതെ തോക്കനുവദിക്കാന്‍ പഞ്ചായത്ത് തയ്യാറാകണം. പന്നികളെ ഊട്ടിവളര്‍ത്തുന്നതിനായി ഇനി കൃഷി നടത്താനാവില്ല.
എ.കെ. സന്തോഷ്്,
(കര്‍ഷകന്‍, കാര്യാംപറമ്പ്.)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!