ഇരിട്ടി: നീന്തലിനിടെ പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഉളിക്കൽ വില്ലേജ് ഓഫീസിന് സമീപത്തെ വാസു -കോമളവല്ലി ദമ്പതികളുടെ മകൻ പി.വി.അമൽ (25) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്ന് രാവിലെ കൂട്ടുപുഴ പാലത്തിന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്.ഇരിട്ടി വളവ് പാറപുഴയിൽ ഇന്നലെ വൈകുന്നേരമാണ് യുവാവിനെ കാണാതായത്.ടെലികോം കരാർ കമ്പനി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. യുവാവ് പുഴയിൽ നീന്തുന്നത് മീൻപിടിക്കുന്ന തൊഴിലാളികൾ കണ്ടിരുന്നു പിന്നീട് യുവാവിനെ കാണാത്തതിനെ തുടർന്ന് താമസസ്ഥലത്ത് നിന്നും എത്തിയ സുഹൃത്തുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട്ഇരിട്ടി പോലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയും ഒരുമറെസ്ക്യു ടീമിൻ്റെ സഹായത്തോടെ തെരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു.ഇതിനിടെ ഇന്ന് രാവിലെയാണ് പാലത്തിന് സമീപം മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.സഹോദരങ്ങൾ: മനു, അനുരഞ്ജ് (ബിഎസ്എഫ്, കാശ്മീർ). ഇരിട്ടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

