മയ്യില്‍: വിദ്യാര്‍ത്ഥിനിയെ പിന്തുടര്ന്ന് നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന പരാതിയില്‍ യുവാവിനെതിരേ മയ്യില്‍ പോലീസ് കേസെടുത്തു. ചേലേരിമുക്ക് സ്വദേശിനിയായ 20കാരിയുടെ പരാതിയിലാണ് കണ്ണൂര്‍ കക്കാട് സ്വദേശിയായ മുഹമ്മദ് ജുമ(24)ക്കെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 5ന് രാവിലെ 9 മണിക്കാണ് സംഭവം. വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കൊളച്ചേരി എ.യു.പി. സ്കൂളിന് സമീപം വച്ച് പിന്തുടര്ന്നെത്തിയ യുവാവ് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. കേസെടുത്ത പോലിസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

