വിഷുവെത്തും മുമ്പേ കണിക്കൊന്ന പൂത്തത് സുന്ദര കാഴ്ച

Kannadiparamba online news



ശ്രീകണ്ഠപുരം മലപ്പട്ടം റോഡിൽ കോട്ടുർ മിൽമ ബുത്തി നടുത്താണ് വിഷുവെത്തും മുമ്പേ കണിക്കൊന്ന പൂത്ത മനോഹര കാഴ്ചയുള്ളത് –

ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ വളരുന്ന ചെറുവൃക്ഷ മണ് കണിക്കൊന്നഅഥവാ ഓഫീർപ്പൊന്ന് ഒരു ജനപ്രിയ അലങ്കാര സസ്യമായ ഈ വൃക്ഷം വേനൽക്കാലത്ത് പൂക്കുന്നതാണ്.ഈ സ്വർണാഭമായ പൂക്കളാണ് ഇതിനെ ആകർഷകമാക്കുന്നത്.
കാലാവസ്ഥ പ്രവചന ഗ്രാഹ്യമുള്ള കണിക്കൊന്ന അന്തരീക്ഷത്തിലെ ജലാംശത്തിന്റെ അളവ് അറിയുന്നതിനും ,
കാലാവർഷം എത്തുന്നതിന്റെ ഏകദേശം 45 ദിവസം മുന്പാണ് പൂക്കാറുള്ളത്.
പത്ത് വർഷം മുമ്പേ അങ്ങനെയായിരുന്നു കേരളത്തിൽ പതിവെന്ന് പഴമക്കാർ പറയുന്നു.
എന്നാൽ കാലാവസ്ഥ വ്യതിയാനവും സമയം തെറ്റിയുളള കാലാവസ്ഥയും മുമ്പേ തിരിച്ചറിഞ്ഞ മട്ടാണ് ഈ സ്വർണ പൂവിന്റെ പൂക്കൽ – കോട്ടൂർ
മലപ്പട്ടം റോഡിലെ കണിക്കൊന്ന ഇപ്പോഴേ മഞ്ഞ നിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്നത് കണ്ണിനൊരു നിറകാഴ്ചയാണ്. കണിക്കൊന്ന പൂത്തു നിൽക്കുന്നത് കാണുമ്പോൾ വിഷു ആകാറായല്ലോ എന്ന ഓർമ നമ്മുടെ മനസിലെക്കെത്തും എന്നാൽ ഈ കണിക്കൊന്നമരം കാണുന്നവരുടെ കണ്ണിനും മനസിനും ഒരെ സമയം കൗതുകവും, സന്തോഷവും പകരുന്നതായും ഈ മേഖലയിലെ എഴുത്തുകാരൻ ബഷീർ പെരുവളത്ത് പറമ്പ് കണ്ണാടിപറമ്പ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!