ക്ഷേത്ര ജീവനക്കാരുടെ ജില്ലാ കൺവെൻഷൻ നടന്നു

Kannadiparamba online news


കണ്ണൂർ:മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) ആഭിമുഖ്യത്തിൽകണ്ണൂർ ജില്ലാ കൺവെൻഷൻ നടന്നു. സിഐടിയു ജില്ലാ പ്രസിഡണ്ട്‌ സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ടി. അനിൽകുമാർ സംഘടന കാര്യങ്ങൾ റിപ്പോർട്ട്‌ ചെയ്തു.ക്ഷേത്രജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലും മലബാർ ദേവസ്വം നിയമപരിഷ്കരണവും നടപ്പിലാകാത്തതിനെതിരെ ജനുവരി 16, 17 തീയ്യതികളിൽ കോഴിക്കോട് മലബാർ ദേവസ്വം കമ്മീഷണർ ഓഫീസിനു മുൻപിൽ സമരം നടത്തുമെന്നും അനിൽ കുമാർ അറിയിച്ചു.
ജില്ലാ സെക്രട്ടറി സി. വി.ദാമോദരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. സി. ഹരിദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി. കെ.സുധി നന്ദി പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!