തളിപ്പറമ്പ: ഓട്ടോ റിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വ്യാപാരി മരിച്ചു. തളിപ്പറമ്പ് മാർക്കറ്റിലെ ഇറച്ചി (മട്ടൻ) വ്യാപാരി മദ്രസക്ക് സമീപത്തെ കല്ലറകത്ത് ആലിക്കുഞ്ഞി ആണ് മരണപ്പെട്ടത്.പഴയങ്ങാടിയിൽ ഇറച്ചി നൽകി തിരികെ തളിപ്പറമ്പിലെക്ക് വരുന്നതിനിടെ ഏഴോം കൊട്ടിലയിൽ വെച്ച് നെഞ്ച് വേദന ഉണ്ടാവുകയും നിയന്ത്രണം വിട്ട് ഓട്ടോ റിക്ഷ മറിയുകയുമായിരുന്നു. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

