പയ്യന്നൂര്‍: പ്രസവത്തെ തുടര്‍ന്ന് യുവതി മരണപ്പെട്ടു. കാങ്കോല്‍ നോര്‍ത്ത് വായനശാലക്ക് സമീപത്തെ ബിജെപി- കര്‍ഷകമോര്‍ച്ച സംസ്ഥാന മീഡിയ കോ-കണ്‍വീനറും ഏറ്റുകുടുക്ക എല്‍പി സ്കൂളിലെ പ്രധാനാധ്യാപകനുമായ സി.കെ.രമേശന്റെയും വി.അനുപ്രിയയുടെയും മകള്‍ വി.ആതിര (28)യാണ് മരിച്ചത്. ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുന്ന കെ.വി.അഭയ് .
മൂന്നുവര്‍ഷം മുമ്പായിരുന്നു ആതിരയുടെ വിവാഹം. പ്രസവത്തിനായി പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ വൈകുന്നേരം 3 മണിയോടെ ആണ്‍കുഞ്ഞിന് ജന്മവും നല്കി. പിന്നീട് രക്തസമ്മർദ്ദം കുറയുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യനില വഷളാവുകയും ചെയ്തതിനാല്‍ ബന്ധുക്കൾ ഉടന്‍ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് ഗള്‍ഫിലുള്ള ഭര്‍ത്താവ് കെ.വി.അഭയ് ഇന്ന് രാവിലെ നാട്ടിലെത്തിയിട്ടുണ്ട്. ഏക സഹോദരി: അനശ്വര. അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

