പഴയങ്ങാടി : സമൂഹത്തെ മുഴുവൻ സാന്ത്വനിപ്പിക്കുന്നതാണ് കലയെന്നും സാന്ത്വനിപ്പിക്കുന്നതല്ലങ്കിൽ അത് കലയല്ലെന്നും കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. ഏഴോം ഫെസ്റ്റ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴിമലയോളം മേലേക്ക്… നാട്ടരയാലിന്റെ വേരുണ്ട് എന്ന ചലച്ചിത്രഗാനം പാടിയാണ് ഉദ്ഘാടനപ്രസംഗം തുടങ്ങിയത്.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ അധ്യക്ഷനായി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. നാരായണൻ സംഘാടകസമിതിയുടെ സ്നേഹോപഹാരം നൽകി. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ ഉൾപ്പെടെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് സെക്രട്ടറി ഡി.എൻ. പ്രമോദ്, എം.പി. ഉണ്ണികൃഷ്ണൻ, വി. പരാഗൻ, ബി. ഹംസ ഹാജി, പി.വി. അബ്ദുള്ള എന്നിവർ സംസാരിച്ചു.
വ്യാഴാഴ്ച വൈകീട്ട് നടനും എം.എൽ.എ.യുമായ മുകേഷ് മുഖ്യാതിഥിയാകും. തുടർന്ന് ഡോ. ആതിര, ഉത്തര എന്നിവർ നയിക്കുന്ന വയലിൻ വീണ ഫ്യൂഷനും ഉണ്ടാകും. ജനുവരി ഏഴു വരെയാണ് ഫെസ്റ്റ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

