രണ്ട് പരാക്രമികൾ നാടിന്റെ സമാധാനം കെടുത്തുന്നു -കെ.എം.ഷാജി

Kannadiparamba online news

കണ്ണൂർ : രണ്ട് പരാക്രമികൾ നാടിന്റെ സമാധാനം കെടുത്തുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. ഒന്ന് മുഖ്യമന്ത്രിയും മറ്റേയാൾ ഗവർണറുമാണ്. ശബരിമലയിൽ ആവശ്യത്തിന് പോലീസുകാരില്ലാതെ ബുദ്ധിമുട്ടുമ്പോൾ പോലീസുകാർ ഈ രണ്ടുപേർക്കൊപ്പമാണ്. കണ്ണൂരിൽ യു.‍ഡി.എഫ്. നടത്തിയ വിചാരണസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യാ മുന്നണിയിൽ സി.പി.എം. സഖ്യകക്ഷിയാകുന്ന ദിവസം മുഖ്യമന്ത്രിയെ ഇ.ഡി. പൊക്കും. മുഖ്യമന്ത്രിയെ ആയിരംവട്ടം ചോദ്യം ചെയ്യാനുള്ള അഴിമതിയുണ്ട്, പക്ഷേ ചോദിക്കില്ല. കരുവന്നൂർ ബാങ്കിൽ യഥാർഥ അന്വേഷണം നടത്തിയാൽ മുഖ്യന്ത്രിയടക്കം ജയിലിൽ പോകും. നവകേരളയാത്രയുടെ പേരുതന്നെ തട്ടിപ്പാണ്. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി മറയ്ക്കാനാണ് യാത്രയാരംഭിച്ചത്. കേരളത്തിലെ ഒരു മനുഷ്യനും നവകേരളയാത്ര എന്തിനാണ് നടത്തുന്നതെന്ന് അറിയില്ല.
ദേവസ്വം, വഖഫ് ബോർഡുകൾ‌ വിശ്വാസികളെ ഏൽപ്പിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.

സംഘാടക സമിതി ചെയര്‍മാന്‍ ടി.ഒ മോഹനന്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ കല്ലായി, കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, സി.എം.പി അസിസ്റ്റന്റ് സെക്രട്ടറി സി.എ അജീര്‍, യു.ഡ.എഫ് മണ്ഡലം ചെയര്‍മാന്‍ സി.എം ഗോപിനാഥന്‍, നേതാക്കളായ അബ്ദുല്‍ കരീം ചേലേരി, കെ.ടി സഹദുല്ല, എം.പി മുഹമ്മദലി, ജോണ്‍സണ്‍ പി തോമസ്, ടി.വി മോഹനന്‍, പ്രൊഫ.എ.ഡി മുസ്തഫ, മാര്‍ട്ടിന്‍ ജോര്‍ജ്, പി.സി അഹമ്മദ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ടി.എ തങ്ങള്‍, കെ.പി താഹിര്‍, സി സീനത്ത്, കെ ഷബീന, ഫാറൂഖ് വട്ടപ്പൊയില്‍, സി സമീര്‍, എം.എ കരീം, ഷമ മുഹമ്മദ്, റിജില്‍ മാക്കുറ്റി, കെ പ്രമോദ്, വി.വി പുരുഷോത്തമന്‍, ശ്രീജ മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!