കെഎസ്യു -യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പോലീസ് സി പി എം അതിക്രമം;
കെ പി സി സി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പോലീസ് സ്റ്റേഷൻ ബഹുജന പ്രതിഷേധ മാർച്ച് ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും നടത്തുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ . മാർട്ടിൻ ജോർജ്ജ് അറിയിച്ചു . അഴീക്കോട് നിയോജക മണ്ഡലം വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് രാവിലെ 11 മണിക്ക് നടത്തുന്ന പ്രതിഷേധ മാര്ച്ച് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നതാണ് .ഉളിക്കൽ സണ്ണി ജോസഫ് എം എൽ എ ,ആറളം ചന്ദ്രൻ തില്ലങ്കേരി ,ആലക്കോട് പി ടി മാത്യു കൂത്തുപറമ്പ കെ പി സാജു ,ധർമ്മടം സജീവ് മാറോളി ,ഇരിക്കൂർ ബേബി തോലാനി ,പഴയങ്ങാടി എം പി ഉണ്ണികൃഷ്ണൻ , കൊളവല്ലൂർ കെ സുരേന്ദ്രൻ ,പാനൂർ കെ പി സാജു , ,തളിപ്പറമ്പ റിജിൽ മാകുറ്റി ,കോടിയേരി വി എ നാരായണൻ ,പെരിങ്ങോം അഡ്വ . ബ്രിജേഷ് കുമാർ ,ചെറുപുഴ മഹേഷ് കുന്നുമ്മൽ ,പയ്യന്നൂർ മുഹമ്മദ് ബ്ലാത്തൂർ തുടങ്ങിയ നേതാക്കൾ ഉദ്ഘാടനം ചെയ്യുന്നതാണ് .കണ്ണവം സജീവ് മാറോളി ,കരിക്കോട്ടക്കരി പി എ നസീർ എന്നിവിടങ്ങളിൽ നാളെയും (വ്യാഴം ) മട്ടന്നൂർ- കെ സി മുഹമ്മെദ് ഫൈസൽ , കണ്ണൂർ- ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് ,ചക്കരക്കൽ – സജീവ് മാറോളി ,കല്ല്യാശ്ശേരി -രജിത്ത് നാറാത്ത് എന്നിടങ്ങളിൽ വെള്ളിയാഴ്ച്ചയുമാണ് പോലീസ് സ്റ്റേഷൻ മാർച്ച് നടക്കുകയെന്ന് ഡിസിസി പ്രസിഡണ്ട് അറിയിച്ചു .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

