എക്സൈസ് ചെക്ക് പോസ്റ്റിൽ കർശന പരിശോധന കഞ്ചാവുമായി യുവാവ് പിടിയിൽ

Kannadiparamba online news

ഇരിട്ടി .കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പരിശോധന കർശനമാക്കി.
ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗവും വില്പനയും തടയുക എന്ന ഉദ്ദേശ്യത്തോടുകൂടി കർണ്ണാടക അതിർത്തി ചെക്ക് പോസ്റ്റായ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പരിശോധന ശക്തമാക്കി. എക്സൈസ് എക്സൈസ് ഇൻസ്പെക്ടർ രാഹുൽ രാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കർണാടക ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിൽ നിന്ന് കഞ്ചാവ് പിടികൂടി. അഖിൽ ലോപ്പസിനെ (27)യാണ് 20 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.റെയ്ഡിൽപ്രിവന്റീവ് ഓഫീസർ മാരായ അഷ്റഫ് മലപ്പട്ടം, ഷാജി കെ കെ, സിവിൽ എക്സൈസ് ഓഫീസർ മാരായ ഷാജി അലോഹൻ മജീദ്, കെ കലേഷ്, കലേഷ് എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രേയ എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!