മയ്യിൽ : ജില്ലാ വനിതാ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ വിമൻസ് എഫ്.സി. ജേതാക്കളായി. മലബാർ സിറ്റി എഫ്.സി.ക്കാണ് രണ്ടാം സ്ഥാനം. സമാപന മത്സരത്തിൽ പയ്യന്നൂർ ഗേൾസ് ഫുട്ബോൾ അക്കാദമി ഏകപക്ഷീയമായ ഒരു ഗോളിന് ആർ.ജി.എസ്.എഫ്.സി. പിലാത്തറയെ പരാജയപ്പെടുത്തി.
സമാപന സമ്മേളനത്തിൽ മയ്യിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത സമ്മാനങ്ങൾ വിതരണം ചെയ്തു. എം.വി. കുഞ്ഞിരാമൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡി.എഫ്.എ. പ്രസിഡന്റ് സി. സഹദ്, ബ്ളോക്ക് പഞ്ചായത്ത് അംഗം എം.വി. ഓമന, പഞ്ചായത്ത് അംഗങ്ങളായ എ.പി. സുചിത്ര, യൂസഫ് പാലക്കൽ സി.ഡി.എസ്. അംഗം വി.പി. രതി, ചന്ദ്രൻ കൈപ്രത്ത്, പി.കെ. നാരായണൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

