മയ്യിൽ : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ.പി എസ് ടി എ സബ്ബ്ജില്ല സമ്മേളനം കമ്പിൽ മാപ്പിള ഹയർ സെക്കന്ററിയിൽ വെച്ച് നടന്നു. ഉദ്ഘാടന സമ്മേളനം സബ്ബ്ജില്ല പ്രസിഡന്റ് മുഫീദ് കെ.എം ന്റെ അധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ സുരേഷ്ബാബു എളയാവൂർ നിർവ്വഹിച്ചു . കെ.പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ രമേശൻ മുഖ്യപ്രഭാഷണം നടത്തി. വനിത കോളജ് ചെയർപേഴ്സൺ ആയി തെരഞ്ഞെടുത്ത കെ.എസ്.യു നേതാവ് തീത്ഥ നാരായണനും , എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാത്ഥികൾക്കുള്ള അനുമോദനവും ഉപഹാരസമർപ്പണവും കെ.പി എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എം പ്രസീത നിർവ്വഹിച്ചു.
4 വർഷമായി മുടങ്ങിക്കിടക്കുന്ന എൽ എസ് എസ് & യു എസ് എസ് സ്കാളർഷിപ്പ് തുക എത്രയും പെട്ടെന്ന് അനുവദിക്കണം.
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം
നിയമനാംഗീകാരം വേഗത്തിലാക്കണം
ഡി.എ , ലീവ് സറണ്ടർ എന്നിവയിൽ അധ്യാപകപക്ഷ നിലപാട് സ്വീകരിക്കണം
പങ്കാളിത്ത പെൻഷൻ പിൻവലിക്കണം
എന്നീ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്ന് പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല സെക്രട്ടറി ടി അംബരീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസജില്ല പ്രസിഡന്റ് കെ.വി മോഹനൻ , ജില്ല എക്സിക്യൂട്ടിവ് അംഗം എ.കെ ഹരീഷ്കുമാർ , സബ്ബ്ജില്ല സെക്രട്ടറി താജുദ്ദീൻ കെ.പി ,സുധാ ദേവി കെ, ഷമിൻരാജ് എൻ , സുഭാഷ് കെ, അഭിനവ് പി ആനന്ദ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി മുഫീദ് കെ.എം (പ്രസിഡന്റ്) താജുദ്ദീൻ കെ.പി (സെക്രട്ടറി) ഷമിൻരാജ് (ട്രഷറർ ) എന്നിവരെ തെരെഞ്ഞെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

