വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം പുതുവർഷപ്പുലരിയിൽ

Kannadiparamba online news

വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം വൈവിധ്യമാർന്നപരിപാടികളോടു കൂടി പുതു വർഷപ്പുലരിയിൽ ആരംഭിക്കും.
ഉത്തര മലബാറിലെ മുത്തപ്പ ക്ഷേത്രങ്ങളിൽ പ്രഥമസ്ഥാന മലങ്കരിക്കുന്ന വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ ഈ വർഷത്തെതിരുവപ്പന മഹോത്സവം പുതുവർഷാരംഭത്തിൽ ജനുവരി ഒന്നു മുതൽ 8 വരെ തീയ്യതികളിൽ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു. 1 ന് രാവിലെ 7 മണിക്ക് ഉത്സവ കൊടിയേറ്റം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: കാട്ടമാടത്ത് എളേടത്ത് ഈശാനൻ നമ്പൂതിരപ്പാടിന്റെ മുഖ്യകാർമ്മികത്ത്വത്തിൽ നടക്കും. മുൻ കാലങ്ങളിൽ ചിലദിവസങ്ങളിൽ മാത്രം നടത്തിയിരുന്ന കലാപരിപാടികൾക്കുപകരം എല്ലാദിവസങ്ങളിലും വൈവിധ്യമാർന്നകലാപരിപാടികൾ ആസൂത്രണം ചെയ്തു. ആഘോപരിപാടികൾ വിപുലീകരിച്ചു. ജനുവരി 2 ന്‌ രാവിലെ 10മണിക്ക് കണ്ണൂർമിംസ് ഹോസ്പിറ്റലിലെ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ജനവരി1ന് പാരമ്പര്യ ആയുർവ്വേദവൈദ്യൻമാരുടെ മേൽനോട്ടത്തിൽ ആയുർവേദ മെഡിക്കൽക്യാമ്പും നടക്കും. കൂടാതെ ജനവരി 2 ന് അരവിന്ദ് കണ്ണാശുപത്രിയിലെ ഡോക്ടർമാർ കണ്ണ്പരിശോധിച്ച് കാഴ്ച പരിമിതിയുള്ളവർക്ക് കണ്ണട നിർദ്ദേശിച്ചാൽകണ്ണട സൗജന്യമായി വിതരണം ചെയ്യുവാൻ സംഘാടക സമിതിതീരുമാനിച്ചിട്ടുണ്ട്. കണ്ണിന് ശസ്ത്രക്രിയ ആവശ്യമായിവരുന്നവരെ അരവിന്ദ് കണ്ണാശുപത്രി,കോയമ്പത്തൂരിൽ വെച്ച് സൗജന്യമായി ശസ്ത്രക്രിയചെയ്തുകൊടുക്കുന്നതാണ്. മഹോത്സവ ദിവസം 7 ന് വൈകുന്നേരം ഗുളികൻ വെള്ളാടട്ടം, ഭഗവതി വെള്ളാട്ടം രാത്രി ഗംഭീരകരിമരുന്ന് പ്രയോഗവും സവിശേഷതയാർന്ന മീനമൃത് എഴുന്നള്ളത്തും ഉണ്ടായിരിക്കും.ഉത്സവദിവസങ്ങളിലെല്ലാം വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം (5 -1- 24 ഒഴികെ) ഉണ്ടായിരിക്കും.5ന് ഗസ്ഥാനത്ത് നിവേദ്യവും പൂജയും വൈകുന്നേരം സർപ്പബലിയുംനടക്കും. ജനുവരി 8 ന് പുലർച്ചെ 4 മണിക്ക് ഗുളികൻ തിറ, 5 മണിക്ക് തിരുവപ്പന വെള്ളാട്ടം, രാവിലെ 8 മണിക്ക് എടലാപുരത്ത് ചാമുണ്ഡിയുടെതിറയും,വൈകുന്നേരം ഉത്സവകൊടിയിറക്കലും നടക്കും. ഉത്സവദിവസങ്ങളിൽ രാവിലെ പ്രഭാത ഭക്ഷണവും ഉച്ചയ്ക്കും രാത്രിയിലും അന്നദാനവും ഉണ്ടായിരിക്കും. 8 ദിവസം നീണ്ടുനിൽക്കുന്നതിരുവപ്പന മഹോത്സവാഘോഷ പരിപാടികളുടെ ഉദ്ഘാടനം ജനുവരി1ന് ഞായറാഴ്ച രാവിലെ 10 മണിക്ക് നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.രമേശന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വെച്ച് എം.എൽഎ.ശ്രീ.കെ.വി. സുമേഷ് നിർവ്വഹിക്കും.സമ്മേളനത്തിൽ പ്രമുഖവ്യക്തികൾ ആശംസാപ്രസംഗം നടത്തും

.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!