കണ്ണാടിപ്പറമ്പ്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപറമ്പ്, ചേലേരി യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ വിപുലമായ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9 മണിക്ക് കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സെക്രട്ടറി പി.പി. ബാലകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ലൈസൻസ് പുതുക്കുന്നതിനായി ഹെൽത്ത് കാർഡ് ആവശ്യമുള്ളവർ ആധാർ കാർഡും പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9495074954.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

